കുട്ടികളുടെ ബാഗിന്റെ ഭാരം ലഘൂകരിക്കുന്നതിനു വേണ്ടണ്‍ി കെ എന്‍ ബാലഗോപാല്‍ ആവിഷ്കരിച്ച പദ്ധതിയാണിത്. ക്രമാതീതമായി കുട്ടികള്‍ ഭാരം ചുമന്ന് സ്കൂളുകളില്‍ പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഒരു സ്ഥിരം പരിഹാരം എന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഈ പദ്ധതി പ്രകാരം എംപി ഫണ്ടണ്‍ില്‍ നിന്ന് പണം മുടക്കി സ്കൂളുകളില്‍ അലമാരകള്‍ വാങ്ങി നല്‍കും. ഓരോ കുട്ടിക്കും അലമാരയില്‍ ഓരോ അറ അനുവദിക്കും. ഒപ്പം ഒരു സെറ്റ് പാഠപുസ്തകങ്ങള്‍ കൂടി സ്പോണ്‍സര്‍ഷിപ്പ് വഴി വാങ്ങി നല്‍കും. കുട്ടികള്‍ക്ക് സ്കൂളില്‍ ഒരു സെറ്റ് പാഠപുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നതോടെ പുസ്തക ചുമട് പാതിയെങ്കിലും കുറയും. ഈ പദ്ധതി കൊല്ലത്തെ 11 സ്കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്. 27 ലക്ഷം രൂപയായിരുന്നു പദ്ധതി ചെലവ്. പദ്ധതി വന്‍ വിജയമായി മാറി. വലിയ മാധ്യമശ്രദ്ധ നേടിയ ഈ പദ്ധതി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസയ്ക്ക് പാത്രമായി. രാജ്യത്ത് ആദ്യമായി കൊല്ലത്ത് നടപ്പാക്കപ്പെട്ട ഈ പദ്ധതി സംസ്ഥാനത്തെയും രാജ്യത്തെയും പല വിദ്യാലയങ്ങളിലേക്കും വ്യാപിക്കുകയാണ്.
Recent Comments