2010-16 കാലയളവിലാണ് ബാലഗോപാല്‍ കേരളത്തില്‍ നിന്നുള്ള രാജ്യ സഭാംഗമായിരുന്നത്. എം. പി. ഫണ്ടായി ലഭിച്ച 30 കോടിയോളം രൂപ പൂര്‍ണ്ണമായി വിനിയോഗിച്ച ഖ്യാതി ഇദ്ദേഹത്തിനു സ്വന്തം. പാര്‍ലമെന്ററി ഇടപെടലുകളിലും സജീവം. രാജ്യസഭയില്‍ ഉന്നയിച്ചത് 762 ചോദ്യങ്ങള്‍ (ദേശീയ ശരാശരി 335). 196 ചര്‍ച്ചകളില്‍ പങ്കാളിത്തം (ദേശീയ ശരാശരി 61). ഹാജര്‍ നില 83 ശതമാനം (ദേശീയ ശരാശരി 78). മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനുള്ള സന്‍സദ് രത്ന പുരസ്കാരം 2016ല്‍ ലഭിച്ചു.
Recent Comments