രാജ്യസഭയെ ബൈപാസ് ചെയ്ത് പല ബില്ലുകളും മണി ബില്ലുകളായി രൂപപ്പെടുത്തി ലോക്സഭയില്‍ അവതരിപ്പിച്ച് പാസ്സാക്കുന്നതിനെതിരെ ബാലഗോപാലാണ് ആദ്യ പ്രതിഷേധം 2015-ല്‍ ഉയര്‍ത്തിയത്. ഫെഡറലിസത്തിന്‍റെ അടിസ്ഥാനത്തെ തകര്‍ക്കുന്ന നീക്കമാണിത് എന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. ഈ വിഷയം പ്രധാനമന്ത്രിക്ക് നേരത്തെ തന്നെ ബാലഗോപാല്‍ കത്തായി നല്‍കുകയും ചെയ്തിരുന്നു. ആധാര്‍ കേസ് പരിഗണിച്ച സുപ്രീംകോടതിയുടെ ഭരണഘടാനാ ബഞ്ചിനു മുമ്പാകെ പോലും ബാലഗോപാലിന്‍റെ വാദങ്ങല്‍ അവതരിപ്പിക്കപ്പെട്ടു. ബാലഗോപാലിന്‍റെ വാദങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് കോണ്‍ഗ്രസ്സ് നേതാവായ ജയറാം രമേഷ് ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ജി.എസ്.ടി ബില്ലിേډല്‍ നടന്ന ചര്‍ച്ചയില്‍ ബാലഗോപാല്‍ അവതരിപ്പിച്ച വാദങ്ങല്‍ ദേശിയ മാധ്യമങ്ങല്‍ പോലും വാര്‍ത്തയാക്കി. പ്രവിശ്യകള്‍ക്ക് കരം പിരിക്കാന്‍ അവകാശം വേണം എന്ന് ഭരണഘടനാ നിര്‍മ്മാണസഭയില്‍ വാദിച്ച അംബേദ്കറെ അദ്ദേഹം ഉദ്ധരിച്ചു. ഫെഡറലിസത്തിന്‍റെ അന്തഃസത്തയെ ജി.എസ്.ടി ചോദ്യം ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു. ബാലഗോപാലിന്‍റെ ജി.എസ്.ടിയെക്കുറിച്ചുള്ള ലേഖനം ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ചു. പി.ചിദംബരം ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെഴുതുന്ന പ്രതിവാരകോളമായ അരൃീൈ വേല അശഹെല -ല്‍ കെ.എന്‍.ബാലഗോപാല്‍ ജി.എസ്.ടി വിഷയത്തില്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

പാര്‍ലമെന്‍റിലെ ലോക്പാല്‍ സെലക്ട് കമ്മിറ്റിയിലെ അംഗമായിരുന്നു ബാലഗോപാല്‍. ലോക്പാല്‍ ബില്ലിനോട് വിയോജിച്ച് ബാലഗോപാല്‍ നല്‍കിയ കുറിപ്പ് സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഭാഗമാണ്. പൊതുമേഖലയുടെയും സ്വകാര്യമേഖലുടെയും പങ്കാളിത്തമുള്ള പദ്ധതികളിലെ അഴിമതി അന്വേഷിക്കാന്‍ അധികാരമില്ലാത്ത ലോക്പാലിന് എന്തു പ്രസക്തി എന്നായിരുന്നു ബാലഗോപാലിന്‍റെ ചോദ്യം. പാര്‍ലമെന്‍റംഗങ്ങളുടെ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ ലോക്പാലിന്‍റെ പരിധിയില്‍ കൊണ്ടുവരണം എന്നാവശ്യപ്പെട്ട പാര്‍ലമെന്‍റേറിയനാണ് ബാലഗോപാല്‍. 2014 ജനുവരി 7-ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ തന്‍റെ നിലപാട് വിശദീകരിച്ച് ബാലഗോപാല്‍ ലേഖനമെഴുതി.

റബ്ബറിന്‍റെ വിലത്തകര്‍ച്ചയ്ക്കു കാരണമായ അനിയന്ത്രിതമായ ഇറക്കുമതിയെക്കുറിച്ച് ആറു തവണ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്തു. റബ്ബര്‍ ബോര്‍ഡിന് ചെയര്‍മാനെ നിയമിക്കാത്ത കേന്ദ്രഗവണ്‍മെന്‍റ് നീക്കത്തിനെതിരെ പ്രതികരിച്ചു.

കശുവണ്ടി വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍ പാര്‍ലമെന്‍റിന്‍റെ ശ്രദ്ധയില്‍ പല തവണ കൊണ്ടു വന്നു. കശുവണ്ടിക്ക് ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിച്ചതിന്‍റെ ഭാഗമായി ആ വ്യവസായം സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് നീങ്ങുന്ന വിവരം ശക്തമായി ഉന്നയിച്ചു. ബാലഗോപാലിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് കശുവണ്ടിയുടെ അടിസ്ഥാന ഇറക്കുമതിച്ചുങ്കം കേന്ദ്രഗവണ്‍മെന്‍റ് പകുതിയായി കുറച്ചത്.

ടൈറ്റാനിയം ഡയോക്സൈഡിന്‍റെ ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ഇടപെടലുകള്‍ ദേശീയ ശ്രദ്ധ നേടി. ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിക്കുന്നത് വഴി ചവറ കെ.എം.എം.എല്‍ ഉത്പാദിപ്പിക്കുന്ന ടൈറ്റാനിയം ഡയോക്സൈഡിന്‍റെ മാര്‍ക്കറ്റ് വര്‍ദ്ധിപ്പിക്കാനാകും.

ഇന്ത്യന്‍ പാര്‍ലമെന്‍റിനെ പിടിച്ചു കുലുക്കിയ എയര്‍പോര്‍ട്ട് യൂസര്‍ ഫീ അഴിമതി 2012-ലാണ് കെ.എന്‍.ബാലഗോപാല്‍ പാര്‍ലമെന്‍റിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നത്. യൂസര്‍ഫീ എന്ന പേരില്‍ വിമാനത്താവളങ്ങളില്‍ നിന്നും കണക്കില്ലാതെ പിരിക്കുന്ന പണം സി.എ.ജി ആഡിറ്റ് ചെയ്യണമെന്ന് ബാലഗോപാല്‍ ആവശ്യപ്പെട്ടു. രണ്ടര മണിക്കൂര്‍ മറ്റെല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവച്ച് ഈ വിഷയം പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്തു. ഇക്കണോമിക് ടൈംസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഹിന്ദു ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ കവര്‍ സ്റ്റോറിയായും മുഖ്യതലക്കെട്ടായും ബാലഗോപാലിന്‍റെ അഭിമുഖമുള്‍പ്പെടെ ഈ വിഷയം പ്രസിദ്ധീകരിച്ചു.

ചാനല്‍ പ്രവര്‍ത്തകര്‍ക്ക് വേജ് ബോര്‍ഡ്

ഇലക്ട്രോണിക് മാധ്യമങ്ങളില്‍ തൊഴിലെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വേജ് ബോര്‍ഡ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ആദ്യമായി പ്രമേയം അവതരിരപ്പിച്ചത് കെ.എന്‍.ബാലഗോപാല്‍ ആണ്. (16.03.2016)

ഇന്ത്യയിലെ ഇ-കൊമേഴ്സ് വ്യവസായത്തിന്‍റെ സുതാര്യത ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് സഭയിലാദ്യമായി ആവശ്യപ്പെട്ടത് ബാലഗോപാലാണ്. ഇ-കൊമേഴ്സ് കച്ചവടങ്ങളിലെ നികുതി പിരിവ് സംബന്ധിച്ച അവ്യക്തതകള്‍, ഇറക്കുമതി സംബന്ധിച്ച പ്രശ്നങ്ങള്‍, ഉപഭോക്തൃനിയമങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം സഭയില്‍ അവതരിപ്പിച്ചു. ബാലഗോപല്‍ അന്ന് സഭയില്‍ അവതരിപ്പിച്ച വിഷയങ്ങല്‍ ഇപ്പോള്‍ രാജ്യത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് ക്രാന്തദര്‍ശിയായ ഒരു ഭരണാധികാരിയുടെ ലക്ഷണമാണ്.
മുരുകന്‍ എന്ന അന്യസംസ്ഥാന തൊഴിലാളി സ്വകാര്യ ആശുപത്രികളുടെ അനാസ്ഥ മൂലം മരണപ്പെടുന്ന ദുഃഖകരമായ സംഭവം കൊല്ലത്തുണ്ടായി. മുരുകന്‍റെ മൃതശരീരം തമിഴ്നാട്ടിലെത്തിക്കാന്‍ സഹായിച്ച ബാലഗോപാലിനെ കണ്ടു നന്ദി പറയാന്‍ അദ്ദേഹത്തിന്‍റെ ഭാര്യ മുരുഗമ്മാളും മക്കളുമെത്തി. അവരെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയതും പത്തു ലക്ഷം രൂപയുടെ ധനസഹായം സര്‍ക്കാരില്‍ നിന്ന് അനുവദിക്കാനുള്ള ഇടപെടലുകള്‍ നടത്തിയതും ബാലഗോപാല്‍ ആയിരുന്നു. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തിര ചികിത്സ നിഷേധിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി നിയമനിര്‍മ്മാണം ഉണ്ടായതുപോലും ഇത്തരം ഇടപെടലുകളുടെ തുടര്‍ച്ചയായാണ്.

ടി.സി.എസ് ഉള്‍പ്പെടെയുള്ള വന്‍കിട ഐടി കമ്പനികള്‍ അകാരണമായി തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടിക്കെതിരെ ബാലഗോപാല്‍ പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്തി. ന്യുജനറേഷന്‍ തൊഴില്‍ മേഖലകളിലും തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐടി മേഖലയിലെ തൊഴില്‍ സുരക്ഷിതത്വത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തിയ എം.പിയായിരുന്നു ബാലഗോപാല്‍.

2010-16 കാലയളവിലാണ് ബാലഗോപാല്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നത്. എം.പി. ഫണ്ടായി ലഭിച്ച 30 കോടിയോളം രൂപ പൂര്‍ണ്ണമായി വിനിയോഗിച്ച ഖ്യാതി ഇദ്ദേഹത്തിനു സ്വന്തം. പാര്‍ലമെന്‍ററി ഇടപെടലുകളിലും സജീവം. രാജ്യസഭയില്‍ ഉന്നയിച്ചത് 762 ചോദ്യങ്ങള്‍ (ദേശീയ ശരാശരി 335). 196 ചര്‍ച്ചകളില്‍ പങ്കാളിത്തം (ദേശീയ ശരാശരി 61). ഹാജര്‍ നില 83 ശതമാനം (ദേശീയ ശരാശരി 78). മികച്ച പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തിനുള്ള സന്‍സദ് രത്ന പുരസ്കാരം 2016ല്‍ ലഭിച്ചു.

1982ല്‍ പുനലൂര്‍ എസ്.എന്‍. കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കേയാണ് കെ.എന്‍.ബാലഗോപാല്‍ സി.പി.ഐ.-എം. അംഗമാവുന്നത്. പാര്‍ട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നിവിടങ്ങളില്‍ അംഗമായ അദ്ദേഹം 2015ല്‍ കൊല്ലം ജില്ലാ സെക്രട്ടറിയായി. ആര്‍.എസ്.പി. യു.ഡി.എഫില്‍ പോയതിനെത്തുടര്‍ന്ന് ഇടതു മുന്നണി കൊല്ലം ജില്ലയില്‍ പ്രതിസന്ധിയിലായി എന്ന പ്രചാരണം എതിരാളികള്‍ ശക്തമാക്കുന്ന വേളയിലായിരുന്നു സി.പി.ഐ.-എം. സെക്രട്ടറിയായി ബാലഗോപാലിന്‍റെ വരവ്. സംഘടനയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ച്, പ്രവര്‍ത്തകരെയാകെ അദ്ദേഹം ഊര്‍ജ്ജസ്വലരാക്കി.

ഇതിന്‍റെ ഫലം 2015ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ആദ്യം പ്രകടമായത്. ജില്ലയിലെ 68 ഗ്രാമപഞ്ഞായത്തുകളില്‍ 61 എണ്ണവും ഇടതുമുന്നണിയുടെ ഭരണത്തിലായി. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകള്‍, 4 മുന്‍സിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ യു.ഡി.എഫ്. തകര്‍ന്നടിഞ്ഞു. ഇതിനൊപ്പം കൊല്ലം ജില്ലാ പഞ്ചായത്തും കൊല്ലം കോര്‍പ്പറേഷനും വന്‍ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി വിജയിക്കുകയും ചെയ്തു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറച്ചുകൂടി തിളക്കമാര്‍ന്ന വിജയമാണ് എല്‍.ഡി.എഫ്. നേടിയത്. ജില്ലയിലെ 11 മണ്ഡലങ്ങളും എല്‍.ഡി.എഫ്. പക്ഷത്ത് ഉറച്ചുനിന്നു. ഇടതുമുന്നണിയെ വഞ്ചിച്ച് മറുകണ്ടം ചാടിയ ആര്‍.എസ്.പിയെ നിയമസഭയില്‍ നിന്നു തന്നെ ജനങ്ങള്‍ തൂത്തെറിഞ്ഞു.

ബാലഗോപാലിന്‍റെ സംഘടനാപ്രവര്‍ത്തന രംഗത്തെ ഏറ്റവും തിളക്കമാര്‍ന്ന അദ്ധ്യായമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കൊല്ലം ജില്ലയിലുണ്ടായ സമ്പൂര്‍ണ്ണ വിജയം.
കൊല്ലം ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന വിധത്തില്‍ വലിയ ഇടപെടലുകളാണ് കെ.എന്‍.ബാലഗോപാല്‍ നടത്തിയത്. ജില്ല നേരിടുന്ന കടുത്ത വരള്‍ച്ചയെ നേരിടാന്‍ ആവിഷ്കരിച്ച മഴക്കൊയ്ത്ത് പദ്ധതി വന്‍വിജയമായി. ഒരേസമയം 3 ലക്ഷം മഴക്കുഴികള്‍ സൃഷ്ടിച്ചത് ഹരിതരാഷ്ട്രീയത്തിന്‍റെ പുത്തന്‍ അനുഭവമായി. മഴവെള്ളം ശേഖരിക്കുന്നതിലൂടെ കിണറുകള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും പുതുജീവന്‍ പകരുന്ന പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തു. ഒരു വര്‍ഷത്തിനു ശേഷം കൊല്ലത്തെ ഭൂജലവിതാനം പരിശോധിച്ചപ്പോള്‍ നില മെച്ചപ്പെട്ടതായി ശാസ്ത്രജ്ഞډാര്‍ സാക്ഷ്യപ്പെടുത്തിയത് ഫലത്തില്‍ ബാലഗോപാലിനുള്ള അഭിനന്ദനമായിരുന്നു.

കര്‍ഷക സംഘത്തിന്‍റെ അഖിലേന്ത്യാ നേതാവെന്ന നിലയില്‍ കൃഷി നാശം പഠിക്കാനാണ് കെ.എന്‍.ബാലഗോപാല്‍ മണ്‍റോതുരുത്തിലെത്തിയത്. അവിടെ അദ്ദേഹം കണ്ടത് വെള്ളം കയറുന്നതിന്‍റെ ഫലമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന നാട്ടുകാരെയാണ്. ശുദ്ധജല ലഭ്യത ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം പലരും മണ്‍റോത്തുരുത്ത് വിട്ടുപോയിരുന്നു. ശാസ്ത്രസമൂഹവുമായി ബാലഗോപാല്‍ ബന്ധപ്പെടുകയും ആഗോളതാപനത്തിന്‍റെ ഇരയാണ് മണ്‍റോത്തുരുത്തെന്ന് മനസ്സിലാക്കുകയും ചെയ്തു. വിഷയം അദ്ദേഹം രാജ്യസഭയില്‍ അവതരിപ്പിച്ചു. കാര്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സംഘമെത്തി. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയും മണ്‍റോത്തുരുത്തുകാരുടെ ദുരിതം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. പരിസ്ഥിതി വ്യതിയാനങ്ങളെക്കുറിച്ച് തായ്ലന്‍ഡില്‍ നടന്ന അന്താരാഷ്ട്ര സെമിനാറില്‍ ഈ വിഷയത്തില്‍ പഠനപ്രബന്ധം അവതരിപ്പിച്ച ബാലഗോപാല്‍ അന്താരാഷ്ട്ര ശ്രദ്ധയും മണ്‍റോ തുരുത്തിലെത്തിച്ചു. ഇത് മണ്‍റോത്തുരുത്തിലെ ടൂറിസം സാധ്യതകളെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്.

ഇതിനൊക്കെ ഫലമുണ്ടായി. അന്താരാഷ്ട്ര പഠനസംഘങ്ങള്‍ മണ്‍റോതുരുത്തിലെത്തി. ബാലഗോപാല്‍ മുന്‍കൈയെടുത്തു തന്നെ ഒരു പുതിയ ഭവനമാതൃക മണ്‍റോത്തുരുത്തിനായി ഒരുക്കി. സി.പി.ഐ.-എമ്മിന്‍റെ നേതൃത്വത്തില്‍ ആംഫിബിയസ് വീടുകള്‍ അവിടെ ഇപ്പോള്‍ തയ്യാറാവുകയാണ്. ജനങ്ങളുടെ പ്രശ്നത്തില്‍ ഒരു ജനകീയ നേതാവ് നടത്തിയ ഇടപെടല്‍ ഗുണകരമായ മാറ്റം വരുത്തിയതിന്‍റെ മികച്ച മാതൃക.