- കെ.എന്‍ ബാലഗോപാല്‍ എംപി
- ബാഗ് ലസ്സ് സ്കൂള്‍
- ഓപ്പണ്‍ ഫിറ്റ്നസ് സെന്റര്‍
- ഇറ്റാലിയന്‍ 4ഡി ഹൈഡെഫിനിഷന്‍ സ്കാനിംഗ് കേന്ദ്രം
- കേരള സര്‍വകലാശാല ലാറ്റിന്‍ അമേരിക്കന്‍ സ്റ്റഡി സെന്ററിന് കെട്ടിടം.
- പ്രകൃതി വാതകം ഉപയോഗിച്ചുള്ള ശ്മശാനം
- ജില്ലാ ആശുപത്രി/ ഗവണ്മെന്റ് വിക്ടോറിയ ആശുപത്രി വികസനം.
- കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഒരു കോടി രൂപയുടെ ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍
- ഉത്തരാഖണ്ഡ് പ്രളയം
- കാശ്മീര്‍ പ്രളയം
- സാന്ത്വനമായി ബാലഗോപാല്‍
- കശുവണ്ടിവ്യവസായം
കെ.എന്‍ ബാലഗോപാല്‍ എംപി
രാജ്യസഭാ കാലാവധി 2010-16
ആകെ എംപി ഫണ്ട് – 27 കോടി
പലിശയും മറ്റ് എംപിമാരുടെ ചിലവാകാത്ത തുകയും ഉള്‍പ്പെടെ – 29.89 കോടി
ചിലവ് ശതമാനം 102.65 %
* അനുവദനീയമായ മുഴുവന്‍ ഫണ്ണ്ടും ചിലവഴിച്ചു തീര്‍ത്തു
*കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് എംപി ഫണ്ടണ്‍ില്‍ നിന്നുള്ള പദ്ധതികള്‍ നടപ്പിലാക്കിയത്.
* കൊല്ലം ജില്ലയില്‍ 16.28 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി
ആരോഗ്യമേഖല – 3.58 കോടി
വിദ്യാഭ്യാസമേഖല – 5.36 കോടി
സാംസ്കാരിക മേഖല – 1.54 കോടി
കുടിവെള്ള പദ്ധതി – 0.55 കോടി
അടിസ്ഥാന സൗകര്യ വികസനം – 5.25 കോടി
ആകെ – 16.28 കോടി
പ്രധാന പദ്ധതികള്‍ ഒറ്റനോട്ടത്തില്‍ (സംസ്ഥാന വ്യാപകമായി)
* 33 ഹൈമാസ് ലൈറ്റുകള്‍ – 165 ലക്ഷം
( കൊല്ലം ജില്ലയില്‍ 26 എണ്ണം 130 ലക്ഷം)
* 111 റോഡുകള്‍ നിര്‍മ്മിച്ചു – 648.2 ലക്ഷം
( കൊല്ലം ജില്ലയില്‍ 31 എണ്ണം 237.2 ലക്ഷം)
* 11 ആശുപത്രി കെട്ടിടങ്ങള്‍ – 163.74 ലക്ഷം
( കൊല്ലം ജില്ലയില്‍ എട്ട് എണ്ണം 126.24 ലക്ഷം)
* 9 ആംബുലന്‍സുകള്‍ – 93 ലക്ഷം
(കൊല്ലം ജില്ലയില്‍ 8 എണ്ണം 80 ലക്ഷം)
* 26 വായനശാല കെട്ടിടങ്ങള്‍ – 173.5 ലക്ഷം
( കൊല്ലം ജില്ലയില്‍ 20 എണ്ണം 105.75 ലക്ഷം)
* 30 സ്കൂള്‍/കോളേജ് കെട്ടിടങ്ങള്‍ – 410.3 ലക്ഷം
( കൊല്ലം ജില്ലയില്‍ 17 എണ്ണം 199.8 ലക്ഷം)
* 24 കുടിവെള്ള പദ്ധതികള്‍ – 193.5 ലക്ഷം
( കൊല്ലം ജില്ലയില്‍ 13 എണ്ണം -54.5 ലക്ഷം)
* 7 ബസ് വെയിറ്റിംഗ് ഷെഡ് – 21.1 ലക്ഷം
( കൊല്ലം ജില്ലയില്‍ 6 എണ്ണം – 16.1 ലക്ഷം)
* 11 അംഗന്‍വാടികള്‍ – 76.7 ലക്ഷം
( കൊല്ലം ജില്ലയില്‍ 5 എണ്ണം 29 ലക്ഷം)
* 13 സ്കൂള്‍ ബസുകള്‍ – 170
( കൊല്ലം ജില്ലയില്‍)
* 86 സ്കൂളുകളിലായി 296 കമ്പ്യൂട്ടറുകള്‍ – 109.89
( 62 സ്കൂളുകളില്‍ 206 കമ്പ്യൂട്ടര്‍ കൊല്ലത്ത് – 77 ലക്ഷം)
* വാട്ടര്‍ ടാങ്ക് കടയ്ക്കല്‍ താലൂക്ക് ആശുപത്രി – 15
* പോര്‍ട്ടബിള്‍ എക്സറേ, കുണ്ടറ താലൂക്ക് ആശുപത്രി – 10.50
* അഞ്ചല്‍ ആയുര്‍വേദ ആശുപത്രി ചുറ്റുമതില്‍ – 4.70
* ജില്ലാ ആശുപത്രിയില്‍ 3 ഡയാലിസിസ് യൂണിറ്റ് – 25.00
* കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഐസിയു – 15.00
* പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ഉപകരണങ്ങള്‍ – 5.00
* ഇറ്റാലിയന്‍ 4 ഉ ഹൈഡെഫിനിഷന്‍ സ്കാനിംഗ് കേന്ദ്രം ഗവണ്മെന്റ് വിക്ടോറിയ ആശുപത്രി – 58.00
കുട്ടികളുടെ ബാഗിന്റെ ഭാരം ലഘൂകരിക്കുന്നതിനു വേണ്ടണ്‍ി കെ എന്‍ ബാലഗോപാല്‍ ആവിഷ്കരിച്ച പദ്ധതിയാണിത്. ക്രമാതീതമായി കുട്ടികള്‍ ഭാരം ചുമന്ന് സ്കൂളുകളില്‍ പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഒരു സ്ഥിരം പരിഹാരം എന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഈ പദ്ധതി പ്രകാരം എംപി ഫണ്ടണ്‍ില്‍ നിന്ന് പണം മുടക്കി സ്കൂളുകളില്‍ അലമാരകള്‍ വാങ്ങി നല്‍കും. ഓരോ കുട്ടിക്കും അലമാരയില്‍ ഓരോ അറ അനുവദിക്കും. ഒപ്പം ഒരു സെറ്റ് പാഠപുസ്തകങ്ങള്‍ കൂടി സ്പോണ്‍സര്‍ഷിപ്പ് വഴി വാങ്ങി നല്‍കും. കുട്ടികള്‍ക്ക് സ്കൂളില്‍ ഒരു സെറ്റ് പാഠപുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നതോടെ പുസ്തക ചുമട് പാതിയെങ്കിലും കുറയും. ഈ പദ്ധതി കൊല്ലത്തെ 11 സ്കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്. 27 ലക്ഷം രൂപയായിരുന്നു പദ്ധതി ചെലവ്. പദ്ധതി വന്‍ വിജയമായി മാറി. വലിയ മാധ്യമശ്രദ്ധ നേടിയ ഈ പദ്ധതി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസയ്ക്ക് പാത്രമായി. രാജ്യത്ത് ആദ്യമായി കൊല്ലത്ത് നടപ്പാക്കപ്പെട്ട ഈ പദ്ധതി സംസ്ഥാനത്തെയും രാജ്യത്തെയും പല വിദ്യാലയങ്ങളിലേക്കും വ്യാപിക്കുകയാണ്.
ബാഗ് ലസ്സ് സ്കൂള്‍ പദ്ധതി നടപ്പിലാക്കിയ വിദ്യാലയങ്ങള്‍
1. ഗവണ്മെന്റ് എല്‍പിഎസ്, തൊളിക്കോട്
2. ഗവണ്മെന്റ് എസ്എന്‍ഡിപി യുപി സ്കൂള്‍, പട്ടത്താനം
3. ടൗണ്‍ യു പി എസ്, കൊല്ലം
4. ഗവണ്മെന്റ് ടി ടി ടള, കൊല്ലം
5. ഗവണ്മെന്റ് എല്‍പിഎസ്, വെളിനല്ലൂര്‍
6. ഗവണ്മെന്റ് യുപിഎസ്, ഇളമാട്
7. ഗവണ്മെന്റ് യുപിഎസ്, ചവറ സൗത്ത്
8. കെ വി എസ്എന്‍ഡിപി യുപിഎസ്, ഉളിയക്കോവില്‍
9. ഗവണ്മെന്റ് എല്‍പിഎസ് ,മങ്ങാട്
10. ഗവണ്മെന്റ് എല്‍പിഎസ്, വാളത്തുംഗല്‍
11. ഗവണ്മെന്റ് എല്‍പിഎസ്,വെസ്റ്റ് കൊല്ലം
കൊല്ലം നഗരവാസികള്‍ക്ക് പ്രഭാതസവാരി കഴിഞ്ഞു വ്യായാമത്തില്‍ ഏര്‍പ്പെടാന്‍ ഒരു സൗജന്യ ജിംനേഷ്യം എംപി ഫണ്ട്ണ്‍് വഴി കെ എന്‍ ബാലഗോപാല്‍ സമ്മാനിച്ചു. കൊല്ലം ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ഓപ്പണ്‍ ഫിറ്റ്നസ് സെന്റില്‍ 19 ഉപകരണങ്ങളാണുള്ളത്. നൂറുകണക്കിന് ആളുകള്‍ സൗജന്യമായി ഈ സൗകര്യം ഉപയോഗിക്കുന്നു. ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വമായ ഈ സംവിധാനം രാജ്യത്ത് ആദ്യമായി എംപി ഫണ്‍ണ്ടില്‍ നിന്നും അനുവദിച്ചു നല്‍കിയത് കെ എന്‍ ബാലഗോപാല്‍ ആണ്. 15 ലക്ഷം രൂപയായിരുന്നു പദ്ധതി ചെലവ്.
സാധാരണക്കാരുടെ ആശുപത്രിയായ കൊല്ലം ഗവണ്മെന്റ് വിക്ടോറിയ ആശുപത്രിയില്‍ 58 ലക്ഷം രൂപ മുടക്കി ഇറ്റാലിയന്‍ 4ഉ ഹൈഡെഫിനിഷന്‍ സ്കാനിങ് യന്ത്രം എംപി ഫണ്ടണ്‍ില്‍ നിന്ന് കെ എന്‍ ബാലഗോപാല്‍ സ്ഥാപിച്ചു. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വം ആശുപത്രികളില്‍ മാത്രമുള്ള ഈ ആധുനിക സംവിധാനം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ പരിപാലനത്തെ കൂടുതല്‍ കുറ്റമറ്റതാക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ രക്തക്കുഴലുകളും ഹൃദയ ധമനികളും വരെ അതിസൂക്ഷ്മമായി കാണാന്‍ കഴിയുന്ന ഈ സംവിധാനം തികച്ചും സൗജന്യമായാണ് രോഗികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുക.
ലാറ്റിന്‍ അമേരിക്കയും കേരളവും തമ്മില്‍ വലിയ സാംസ്കാരിക സാദൃശ്യമുണ്ടണ്്. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യവും സാമ്രാജ്യത്വ വിരുദ്ധതയിലൂന്നിയ ആ നാടിന്റെ രാഷ്ട്രീയവും എന്നും മലയാളികളെ ആവേശം കൊള്ളിച്ചിട്ടുണ്ടണ്്. കേരള സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ സ്റ്റഡി സെന്ററിന് ഒരു കെട്ടിടം തന്റെ എംപി ഫണ്ില് നിന്നും കെ എന്‍ ബാലഗോപാല്‍ അനുവദിച്ചു നല്കി. 25 ലക്ഷം രൂപയാണ് അതിനായി ചെലവഴിച്ചത്.
മലപ്പുറം ഏലംകുളം പഞ്ചായത്തില്‍ പൂര്‍ണ്ണമായും പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശ്മശാനം അദ്ദേഹം അനുവദിക്കുകയുണ്‍ായി. പരിസര മലിനീകരണവും പുകയും ഒഴിവാക്കുന്ന ഈ പദ്ധതി വലിയ നിലയില്‍ സ്വീകരിക്കപ്പെട്ടു. 35 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കല്‍.
ജില്ലയിലെ സാധാരണക്കാരായ ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കൊല്ലം ജില്ലാ ആശുപത്രിയുടെയും വിക്ടോറിയ മാതൃ- ശിശു സൗഹൃദ ആശുപത്രിയുടെയും വികസനത്തിനായി ഒരു കോടി നാല്പതു ലക്ഷം രൂപയുടെ പദ്ധതിയാണ് കെ എന്‍ ബാലഗോപാല്‍ ആവിഷ്കരിച്ചത്. ജില്ലാ ആശുപത്രിയില്‍ 25 ലക്ഷം രൂപ മുടക്കി 2011 ല്‍ മൂന്ന് ഡയാലിസിസ് യന്ത്രങ്ങള്‍ ആദ്യമായി വാങ്ങി നല്‍കിയത് കെ എന്‍ ബാലഗോപാല്‍ ആയിരുന്നു. തുടര്‍ന്ന് 30 ലക്ഷം രൂപ മുടക്കി ഒ പി ബ്ലോക്ക് കെട്ടിടം, 13 ലക്ഷം മുടക്കി രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വിശ്രമ കേന്ദ്രം, 58 ലക്ഷം മുടക്കി വിക്ടോറിയ ആശുപത്രിയില്‍ 4 ഉ ഹൈ ഡെഫിനിഷന്‍ അള്‍ട്രാ സൗണ്ട്ണ്് സ്കാനിങ് യന്ത്രം, വിക്ടോറിയ ആശുപത്രിയുടെ മുന്നില്‍ ഹൈ മാസ്റ്റ് ലൈറ്റ്, ജില്ലാ ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കുന്നതിനായി കൊല്ലം കോര്പ്പറേഷന് ആംബുലന്‍സ് എന്നിങ്ങനെ നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി.
നാളിതു വരെ ഒരു എംപിയും പ്രാദേശിക വികസന ഫണ്ടണ്‍ില്‍ നിന്ന് ഇത്രയും തുക ജില്ലയിലെ ഈ രണ്ണ്ട് മുഖ്യ ആശുപത്രികള്‍ക്കായി വിനിയോഗിച്ചിട്ടില്ല.
വടക്കന്‍ കേരളത്തിലെ ആയിരക്കണക്കിന് മനുഷ്യര്‍ ആശ്രയിക്കുന്ന കാന്‍സര്‍ ചികിത്സ കേന്ദ്രമായ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ി എംപി ഫണ്ില് നിന്നും ഒരു കോടി രൂപയുടെ
ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ അദ്ദേഹം വാങ്ങി നല്കി. കാന്‍സര്‍ രോഗം കൂടുതല്‍ കൃത്യതയോടെ നിര്‍ണയിക്കാനും ചികില്സിക്കാനുമുള്ള സംവിധാനം ലഭ്യമായതോടെ മലബാര്‍ കാന്‍സര്‍ സെന്ററിന് ഇതു വഴി കൈവന്നു.
ഉത്തരാഖണ്ഡിലെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ തന്റെ ഫണ്ടില്‍ നിന്നും അനുവദിച്ചു.
കാശ്മീരിലെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ തന്റെ ഫണ്ടില്‍ നിന്നും അനുവദിച്ചു.
പാലിയേറ്റീവ്കെയര്‍ രംഗത്ത് ബാലഗോപാലിന്റെ നേതൃത്വത്തില്‍ കൊല്ലത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിനുതന്നെ മാതൃകയാണ്. കൊല്ലം കെയര്‍ ഹെല്‍ത്ത് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പ്രസിഡന്റാണ് ബാലഗോപാല്‍. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 12 പാലിയേറ്റീവ് കെയര്‍ സെന്ററുകളുടെ തുടര്‍ച്ചയായി കൊല്ലം ജില്ലയില്‍ ഒരു വലിയ സാന്ത്വന പരിചരണകേന്ദ്രം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി കൊട്ടിയം കക്കോട്ടുമൂലയില്‍ ഭൂമി വാങ്ങിയിരിക്കുകയാണ്. ജില്ലയിലെ സിപിഐഎം അംഗങ്ങളുടെ കയ്യില്‍ നിന്നുമാത്രമായി 3. 85 കോടി രൂപ സമാഹരിച്ചാണ് ഇതിനുള്ള ചെലവ് കണ്ടെത്തിയത്. ആയിരക്കണക്കിനു രോഗികള്‍ക്ക് കൊല്ലം കെയറിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ തന്നെ പരിചരണം നല്‍കുന്നുണ്ട്.
നോട്ട്നിരോധനം, ജി.എസ്.ടി തുടങ്ങിയ അശാസ്ത്രീയ പരിഷ്കാരങ്ങള്‍ കശുവണ്ടി വ്യവസായത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി മാറിയിരുന്നു. തൊഴിലാളികള്‍ പട്ടിണിയിലായി. പിന്നാലെ മുതലിമാരും സാമ്പത്തിക തകര്‍ച്ചയിലേക്ക് വീണു. പ്രതിസന്ധി കടുത്ത സന്ദര്‍ഭത്തില്‍ പകച്ചു പോയ വ്യവസായികളേയും തൊഴിലാളികളേയും സംഘടിപ്പിച്ച് ബാലഗോപാല്‍ ബാങ്കുകള്ക്കെതിരെസമരം ആരംഭിച്ചു. സര്‍ഫേസി ആക്ട് പ്രകാരം മൂന്ന് തവണ വായ്പാ കുടിശിക വരുത്തിയവരെ ജപ്തിചെയ്യാനജല്പ ബാങ്ക്നീക്കങ്ങള്ക്കെതിരെ ശബ്ദമുയര്‍ത്തി. മുഖ്യമന്ത്രിയെവിഷയം ധരിപ്പിച്ചു. ജപ്തി നടപടികള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയവും കിടപ്പാടങ്ങള്‍ ജപ്തി ചെയ്യരുതെന്ന തീരുമാനവും മുഖ്യമന്ത്രിപ്രഖ്യാപിച്ചു. ബാങ്കുകളെ കൊണ്ട് കശുവണ്ടി വായ്പാ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത് വരെ എത്തി ബാലഗോപാലിന്റെ കരുത്തുറ്റ ഇടപെടലുകള്‍.
ഇവ കൂടാതെ പൊതു സ്മശാനം, തെരുവുവിളക്കുകള്‍, വൈദ്യുതീകരണം തുടങ്ങിയ നിരവധി പദ്ധതികളും നിര്വഹിച്ചിട്ടുണ്്
കെ.എന്‍ ബാലഗോപാല്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയായിരിക്കെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്കുന്ന പദ്ധതിയ്ക്ക് രൂപം നല്കി. 30 ഓലം വീടുകളാണ് ജില്ലയില്‍ പണിതുകൊണ്ടിരിക്കുന്നത്. 2019 ല്‍ തന്നെ എല്ലാ വീടുകളുടേയും പണിപൂര്‍ത്തിയാക്കി ഉടമസ്ഥര്‍ക്ക് താക്കോല്‍ കൈമാറാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഒരു നൂറ്റാണ്ടിനിടെ കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരിതത്തില്‍ നിന്നും നാടിനെ കൈപിടിച്ചുയര്‍ത്തിയ, കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളി സഹോദരډാരില്‍ വലിയൊരു പങ്ക് കൊല്ലം സ്വദേശികളായിരുന്നു. കൊല്ലത്തിന്റെ കടലോര മേഖലകളില്‍ നിന്നും വള്ളങ്ങള്‍ കയറ്റി അയക്കാന്‍ നേതൃത്വം കൊടുത്തത് ബാലഗോപാലും ഇടത് ജനപ്രതിനിധികളും ഇടതുപക്ഷ നേതാക്കډാരുമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സഹോദരډാരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആദരിക്കാനും കേടുപറ്റിയ ബോട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മുന്‍കൈയെടുത്തത് ബാലഗോപാലിന്റെ നേതൃത്വത്തിലായിരുന്നു.