പ്രതികൂല സാഹചര്യങ്ങളിലെ പൊന്‍ താരകം

പ്രതികൂല സാഹചര്യങ്ങളിലെ പൊന്‍ താരകം

പ്രതികൂല സാഹചര്യങ്ങളിലെ പൊന്‍താരകം ” കെ. എന്‍  . ബാലഗോപാല്‍”

കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ പുരോഗമന വിദ്യാർത്ഥി സംഘടനാ പ്രവർത്തനം വിലക്കിയകാലം 1993 -1997 ….വെറും വിലക്കല്ല ! കേരള ഹൈക്കോടതിയുടെ “ഇന്‍ജെക്ഷന്‍” വിലക്ക്.

എസ് എഫ് ഐ ജില്ലാ – സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ക്യാമ്പസ്സില്‍ പ്രവേശിക്കുന്നത് വിലക്കി കൊണ്ട്, പള്ളിയും, പട്ടക്കാരനും, പാതിരിയും ചേർന്ന് ഗൂഢാലോചനയിലൂടെ കോടതിയെ തെറ്റിധരിപ്പിച്ചു നേടിയ വിലക്ക്. ചുരുക്കത്തില്‍ ക്യാമ്പസ്സില്‍ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് മാത്രം നേരിടേണ്ടി വന്ന അടിയന്തിരാവസ്ഥ. കെ എന്‍ ബാലഗോപാലും, പി രാജീവും, സി എച് ആഷിക്കും, ടി. ഗീനാകുമാരിയും, സി ആര്‍ മധുവും, ജയദാസ് ബാലകൃഷ്ണനും, ഡി സുനിലും, വി കെ നന്ദനനും കൊല്ലം ഫാത്തിമ മാതാ കോളേജിൽ കാലുകുത്തുന്നതിനു കേരള ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു!

വരുന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയ ആസൂത്രണം. യാതൊരു ഭാവഭേദവും ഇല്ലാതെ, പതറാതെ.. കോടതി വിധിയെ മാനിച്ചുകൊണ്ട്, കര്ബലയിലെ ചെറിയ തട്ടുകടയിൽ എല്ലാ ദിവസവും രാവിലേയും വൈകിട്ടും മുടങ്ങാതെ എത്തി, യാതൊരു മടിയും ഇല്ലാതെ ഞങ്ങളോട് സംസാരിച്ചും, ബോധ്യപെടുത്തിയും ശാന്തമായി നിശബ്ദമായി യൂണിറ്റ് കമ്മിറ്റി ഉണ്ടാക്കി …സ്ഥാനാർത്ഥികളെ രൂപപ്പെടുത്തി, പാനൽ അവതരിപ്പിച്ചു …ചിട്ടയായി …എണ്ണ ഇട്ട യന്ത്രം പോലെ ചലിപ്പിച്ചു എല്ലാ പ്രതികൂല സാഹചര്യത്തെയും ധീരമായി നേരിട്ട് ….

യാതൊരു ഭാവഭേദവും ഇല്ലാതെ, പതറാതെ.. കോടതി വിധിയെ മാനിച്ചുകൊണ്ട്, കര്ബലയിലെ ചെറിയ തട്ടുകടയിൽ എല്ലാ ദിവസവും രാവിലേയും വൈകിട്ടും മുടങ്ങാതെ എത്തി, യാതൊരു മടിയും ഇല്ലാതെ ഞങ്ങളോട് സംസാരിച്ചും, ബോധ്യപെടുത്തിയും ശാന്തമായി നിശബ്ദമായി യൂണിറ്റ് കമ്മിറ്റി ഉണ്ടാക്കി …സ്ഥാനാർത്ഥികളെ രൂപപ്പെടുത്തി, പാനൽ അവതരിപ്പിച്ചു …ചിട്ടയായി …എണ്ണ ഇട്ട യന്ത്രം പോലെ ചലിപ്പിച്ചു എല്ലാ പ്രതികൂല സാഹചര്യത്തെയും ധീരമായി നേരിട്ട് ….

പോലീസിന്റെ അറസ്റ് ഭീഷണിയും, മാനേജ്‍മെന്റിന്റെ ഗുണ്ടാ ഭീഷണിയും നേരിട്ട് …
ഒരുകൂട്ടം ഉശിരന്മാരായ ചുവന്ന പുഷ്പങ്ങളെ വിരിയിച്ച സംഘടനാ മികവാണ് ബാലഗോപാലിന്റേത്. വല്ലഭന് പുല്ലും ആയുധമാണ് ! ബാലഗോപാലിനെ തൊട്ടറിഞ്ഞ നാളുകൾ …..
ഭാസ്കരനുണ്ണിയും,സീമാ ജറോമും, ഐവൻ ജോൺസണും, ഏർണെസ്റ്റും,ഗ്രെഷിയസും, ടോമിയും, കുട്ടപ്പനും, സാവിയറും…..വിദ്യാർത്ഥി നേതാക്കൻമാരായി ……

വിത്ത് മുളപ്പിച്ചു, വേരുപടർത്തി, പുതിയ ഇലയും ചില്ലയും വിരിഞ്ഞു …ഫാത്തിമ കോളേജിൽ ഉശിരന്മാരായ ചുണക്കുട്ടന്മാർ വളർന്നു വന്നു …..
വിനോദ് (റെസ്പോൺസ്), പ്രഭാത് ജോസഫ്, സാജിത്, സിജു, ജോർജ്, നവാസും, സജീവ് ദാമോദരനും, രാഖി രാജൻ…..
പുരോഗമന വിദ്ധ്യാർത്ഥി പ്രസ്ഥാനത്തിന്റെ വസന്തകാലത്തിന് കെ എൻ ബാലഗോപാൽ മുളപ്പിച്ച മണി മുത്തുകൾ, വിപ്ളവത്തിന്റെ പൊൻതാരകങ്ങൾ , ഐതിഹാസിക വിദ്ധ്യാർത്ഥി സമരത്തെ നയിച്ച പൊൻതാരകങ്ങൾ ……

ഫാത്തിമ കോളേജ് വീണ്ടും ചുവന്നു ….
മുഷ്ടികൾ ആകാശത്തുയർന്നു, ശുഭ്രപതാക വാനിലുയർന്നു, എല്ലാം പുഞ്ചിരിയിൽ ഒതുക്കി നായകൻ ബാലഗോപാൽ ! എന്തിനെയും നേരിടാൻ കഴിയുന്ന മനസാന്നിധ്യം, ആത്മധയിര്യം, ചിട്ടയാർന്ന സംഘടനാ പ്രവർത്തനം, സൂക്ഷ്‌മമായ ആസൂത്രണം , എല്ലാവരെയും അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഹൃദയം….. ഇതാണ് ബാലഗോപാൽ ……ഏത് പ്രതികൂല സാഹചര്യവും അവസാനം അനുകൂലം ആക്കും ….
ആത്മവിശ്വസം നൽകുന്ന നേതൃത്വം, കലർപ്പില്ലാത്ത മനസ് , കളങ്കം ഇല്ലാത്ത ഇടപെടൽ..

തീപാറില്ല,വെടിയും പുകയും ഒന്നും ഇല്ല…..
പിരിമുറുക്കാമോ സമ്മർദമോ ഇല്ല …..
ഞങ്ങളുടെ ബാലഗോപാൽ ഇക്കുറി കൊല്ലത്തു നിന്ന് പാട്ടും പാടി പാർലമെന്റിലേക്ക് കൊല്ലത്തു നിന്ന് പരശുറാമിൽ ഡൽഹിക്ക് ടിക്കറ്റ് എടുക്കും …
ആയിരം യുവഹൃദയങ്ങളുടെ അഭിലാഷമായി, 
പാർലമെന്റിലെ സെൻട്രൽ ഹാളിൽ ജ്വലിക്കുന്ന പൊൻതാരകമായി !

ബാഗ് ലസ്സ് സ്കൂള്‍

ബാഗ് ലസ്സ് സ്കൂള്‍

കുട്ടികളുടെ ബാഗിന്‍റെ ഭാരം ലഘൂകരിക്കുന്നതിനു വേണ്ടണ്‍ി കെ എന്‍ ബാലഗോപാല്‍ ആവിഷ്കരിച്ച പദ്ധതിയാണിത്. ക്രമാതീതമായി കുട്ടികള്‍ ഭാരം ചുമന്ന് സ്കൂളുകളില്‍ പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഒരു സ്ഥിരം പരിഹാരം എന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഈ പദ്ധതി പ്രകാരം എംപി ഫണ്ടണ്‍ില്‍ നിന്ന് പണം മുടക്കി സ്കൂളുകളില്‍ അലമാരകള്‍ വാങ്ങി നല്‍കും. ഓരോ കുട്ടിക്കും അലമാരയില്‍ ഓരോ അറ അനുവദിക്കും. ഒപ്പം ഒരു സെറ്റ് പാഠപുസ്തകങ്ങള്‍ കൂടി സ്പോണ്‍സര്‍ഷിപ്പ് വഴി വാങ്ങി നല്‍കും. കുട്ടികള്‍ക്ക് സ്കൂളില്‍ ഒരു സെറ്റ് പാഠപുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നതോടെ പുസ്തക ചുമട് പാതിയെങ്കിലും കുറയും. ഈ പദ്ധതി കൊല്ലത്തെ 11 സ്കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്. 27 ലക്ഷം രൂപയായിരുന്നു പദ്ധതി ചെലവ്. പദ്ധതി വന്‍ വിജയമായി മാറി. വലിയ മാധ്യമശ്രദ്ധ നേടിയ ഈ പദ്ധതി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസയ്ക്ക് പാത്രമായി. രാജ്യത്ത് ആദ്യമായി കൊല്ലത്ത് നടപ്പാക്കപ്പെട്ട ഈ പദ്ധതി സംസ്ഥാനത്തെയും രാജ്യത്തെയും പല വിദ്യാലയങ്ങളിലേക്കും വ്യാപിക്കുകയാണ്.

മികച്ച പാര്‍ലമെന്‍റേറിയന്‍

മികച്ച പാര്‍ലമെന്‍റേറിയന്‍

2010-16 കാലയളവിലാണ് ബാലഗോപാല്‍ കേരളത്തില്‍ നിന്നുള്ള രാജ്യ സഭാംഗമായിരുന്നത്. എം. പി. ഫണ്ടായി ലഭിച്ച 30 കോടിയോളം രൂപ പൂര്‍ണ്ണമായി വിനിയോഗിച്ച ഖ്യാതി ഇദ്ദേഹത്തിനു സ്വന്തം. പാര്‍ലമെന്‍ററി ഇടപെടലുകളിലും സജീവം. രാജ്യസഭയില്‍ ഉന്നയിച്ചത് 762 ചോദ്യങ്ങള്‍ (ദേശീയ ശരാശരി 335). 196 ചര്‍ച്ചകളില്‍ പങ്കാളിത്തം (ദേശീയ ശരാശരി 61). ഹാജര്‍ നില 83 ശതമാനം (ദേശീയ ശരാശരി 78). മികച്ച പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തിനുള്ള സന്‍സദ് രത്ന പുരസ്കാരം 2016ല്‍ ലഭിച്ചു.

4ഡി ഹൈഡെഫിനിഷന്‍ സ്കാനിംഗ്

സാധാരണക്കാരുടെ ആശുപത്രിയായ കൊല്ലം ഗവണ്‍മെന്‍റ് വിക്ടോറിയ ആശുപത്രിയില്‍ 58 ലക്ഷം രൂപ മുടക്കി ഇറ്റാലിയന്‍ 4ഉ ഹൈഡെഫിനിഷന്‍ സ്കാനിങ് യന്ത്രം എംപി ഫണ്ടണ്‍ില്‍ നിന്ന് കെ എന്‍ ബാലഗോപാല്‍ സ്ഥാപിച്ചു. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വം ആശുപത്രികളില്‍ മാത്രമുള്ള ഈ ആധുനിക സംവിധാനം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ പരിപാലനത്തെ കൂടുതല്‍ കുറ്റമറ്റതാക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന്‍റെ രക്തക്കുഴലുകളും ഹൃദയ ധമനികളും വരെ അതിസൂക്ഷ്മമായി കാണാന്‍ കഴിയുന്ന ഈ സംവിധാനം തികച്ചും സൗജന്യമായാണ് രോഗികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുക.

ഓപ്പണ്‍ ഫിറ്റ്നസ് സെന്‍റര്‍

കൊല്ലം നഗരവാസികള്‍ക്ക് പ്രഭാതസവാരി കഴിഞ്ഞു വ്യായാമത്തില്‍ ഏര്‍പ്പെടാന്‍ ഒരു സൗജന്യ ജിംനേഷ്യം എംപി ഫണ്ട്ണ്‍് വഴി കെ എന്‍ ബാലഗോപാല്‍ സമ്മാനിച്ചു. കൊല്ലം ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ഓപ്പണ്‍ ഫിറ്റ്നസ് സെന്‍റില്‍ 19 ഉപകരണങ്ങളാണുള്ളത്.